---
title: "തടവുകാരികളുടെ ജീവിതം പറഞ്ഞ റിട്ട. ജയിൽ സൂപ്രണ്ടായ  എഴുത്തുകാരിയെ വിരമിച്ച ജയിൽ ജീവനക്കാർ അനുമോദിച്ചു"
english_title: "Book on Women Prisoners Life Author KN Shobhana Felicitated at Kannur Central Jail"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/383819/ azhikalullile-penjeevithangal-book-author-kn-shobhana-felicitated-kannur"
published_at: "2026-09-22T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab25d0160e20_azhikalullile-penjeevithangal-book-author-kn-shobhana-felicitated-kannur.jpg"
keywords: ["KN Shobhana", "Azhikalullile Penjeevithangal", "Kannur Womens Jail", "Kerala Jail Pensioners Association", "Forest Books"]
---

# തടവുകാരികളുടെ ജീവിതം പറഞ്ഞ റിട്ട. ജയിൽ സൂപ്രണ്ടായ  എഴുത്തുകാരിയെ വിരമിച്ച ജയിൽ ജീവനക്കാർ അനുമോദിച്ചു

> **Lead Summary:** കണ്ണൂർ: വനിതാ ജയിലിലെ തടവുകാരികളുടെ ജീവിതാനുഭവങ്ങൾ വരച്ചുകാട്ടുന്ന പുസ്തകത്തിന്റെ രചയിതാവിനെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങ് വിരമിച്ച ജയിൽ ജീവനക്കാരുടെ അപൂർവ്വ സർവീസ് അനുഭവങ്ങൾ പങ്കുവെക്കുന്ന വേദിയായി മാറി. കേരള ജയിൽ എക്സിക്യൂട്ടീവ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ സെൻട്രൽ ജയിലിനോടനുബന്ധിച്ചുള്ള സിക്ക ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചാണ് ഗ്രന്ഥകാരിയായ റിട്ടയേർഡ് വനിതാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് കെ.എൻ. ശോഭനയെ ആദരിച്ചത്. കണ്ണൂർ വനിതാ ജയിലിൽ എത്തിയ അനേകം തടവുകാരികളുടെ ജീവിതം പശ്ചാത്തലമാക്കി ശോഭന രചിച്ച 'അഴികൾക്കുള്ളിലെ പെൺജീവിതങ്ങൾ' എന്ന നോവലെറ്റാണ് ചർച്ചയായത്. ഫോറസ്റ്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

## Article Content

കണ്ണൂർ: വനിതാ ജയിലിലെ തടവുകാരികളുടെ ജീവിതാനുഭവങ്ങൾ വരച്ചുകാട്ടുന്ന പുസ്തകത്തിന്റെ രചയിതാവിനെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങ് വിരമിച്ച ജയിൽ ജീവനക്കാരുടെ അപൂർവ്വ സർവീസ് അനുഭവങ്ങൾ പങ്കുവെക്കുന്ന വേദിയായി മാറി. കേരള ജയിൽ എക്സിക്യൂട്ടീവ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ സെൻട്രൽ ജയിലിനോടനുബന്ധിച്ചുള്ള സിക്ക ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചാണ് ഗ്രന്ഥകാരിയായ റിട്ടയേർഡ് വനിതാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് കെ.എൻ. ശോഭനയെ ആദരിച്ചത്. കണ്ണൂർ വനിതാ ജയിലിൽ എത്തിയ അനേകം തടവുകാരികളുടെ ജീവിതം പശ്ചാത്തലമാക്കി ശോഭന രചിച്ച 'അഴികൾക്കുള്ളിലെ പെൺജീവിതങ്ങൾ' എന്ന നോവലെറ്റാണ് ചർച്ചയായത്. ഫോറസ്റ്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അനുമോദന സമ്മേളനം റിട്ടയേർഡ് ജയിൽ ഡിഐജി ശിവദാസ് കെ. തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മുൻകാലങ്ങളിലെ ജയിൽ അന്തരീക്ഷവും ഇന്നത്തെ രീതികളും തമ്മിലുള്ള വലിയ മാറ്റങ്ങൾ വിശദീകരിച്ച അദ്ദേഹം, തന്റെ സേവനകാലത്തെ നിർണായക സംഭവങ്ങൾ ഓർത്തെടുത്തു. തുടർന്ന് സംസാരിച്ച മുൻ ഉദ്യോഗസ്ഥരും തങ്ങളുടെ സർവീസ് കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചു. റിപ്പർ ചന്ദ്രന്റെ കുഴിമാടത്തിന് സമീപം ആദിവാസി വിഭാഗത്തിൽപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹവുമായി മഴയത്ത് നിൽക്കേണ്ടിവന്ന ഞെട്ടിക്കുന്ന സംഭവങ്ങൾ ഉൾപ്പെടെ പല ജീവനക്കാരും ചടങ്ങിൽ അനുസ്മരിച്ചു.

ഇന്ത്യയിലാദ്യമായി ഒരു തടവുകാരൻ ഓൺലൈൻ ക്ലാസ് വഴി എൽ.എൽ.ബി. പഠനം പൂർത്തിയാക്കുകയും ഒന്നാം റാങ്ക് കരസ്ഥമാക്കുകയും ചെയ്ത അത്യപൂർവ്വ ജയിലനുഭവം മുഖ്യാതിഥിയായ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ. വേണു പങ്കുവെച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. വിനോദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സദാശിവൻ ഇരിങ്ങൽ പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.

English Summary: The felicitation ceremony for K.N. Shobhana, retired Women Jail Assistant Superintendent and author of 'Azhikalullile Penjeevithangal' based on the lives of inmates of Kannur Women's Jail, was held at SICA Hall, Kannur Central Jail. Organized by Kerala Jail Executive Pensioners Welfare Association, the event became a platform for retired jail staff to share rare service experiences, including memories related to Ripper Chandran and an inmate who secured first rank in LLB through online classes.

വനിതാ ജയിൽ സൂപ്രണ്ട് പ്രമീള, സി.കെ. വിജയൻ, സി.പി. ശശീന്ദ്രൻ, പി.പി. ഷിബിൻ, കെ.വി. ജഗദീശൻ, കെ.വി. രവീന്ദ്രൻ, മനു കണ്ടോത്ത്, ടി.വി. വനജാക്ഷി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ച് സംസാരിച്ചു. നിരവധി മുൻകാല ജയിൽ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അനുമോദന ചടങ്ങ് പൂർത്തിയായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/383819/ azhikalullile-penjeevithangal-book-author-kn-shobhana-felicitated-kannur)